'വെടിക്കെട്ടി'ലെ കിടിലന്‍ സോംഗ്; ബിബിന്‍ ജോര്‍ജ് രചിച്ച ഗാനം പുറത്ത്

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘ഡും ഡും ഡും’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ബിബിന്‍ ജോര്‍ജ് തന്നെ രചിച്ച ഗാനത്തിന് അര്‍ജുന്‍ വി അക്ഷയ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

അര്‍ജു വി അക്ഷയയും ടെസ ചാവറയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറില്‍ ബാദുഷയും ഷിനോയ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിബിനും വിഷ്ണുവും തന്നെയാണ് ചിത്രത്തിന്റെ രചനയും. രതീഷ് രാം ആണ് ഛായാഗ്രഹണം. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്.

ബോക്‌സോഫീസില്‍ ഹിറ്റുകളായി മാറിയ ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍