സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍, 'വര്‍ത്തമാനം' ടീസര്‍ യൂട്യൂബില്‍ അപ്രത്യക്ഷമായി

പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത “വര്‍ത്തമാനം” ചിത്രത്തിന്റെ സെക്കന്റ് ടീസര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി. ടീസറിലെ ഡയലോഗുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീഡിയോ ഇപ്പോള്‍ പ്രൈവറ്റ് മോഡിലാണ്.

എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ടീസര്‍ കാണാന്‍ സാധിക്കും. “ഇവിടെ നൂറുകണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി മരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോ നിന്റെയൊക്കം രാജ്യസ്നേഹം”” എന്ന് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 12ന് ആണ് വര്‍ത്തമാനം റിലീസ് ചെയ്തത്. ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുള്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് വര്‍ത്തമാനം റിലീസ് ചെയ്തത്. ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നേരത്തെ നിഷേധിച്ചത്. ഇത് വിവാദമായിരുന്നു. തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്.

Latest Stories

ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വിവാദം

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് പുറത്തെടുത്തത്; മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നില്‍ക്കുന്നു; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

കോഴിക്കോട്ട് പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഞാൻ ആരാധിക്കുന്നത് രോഹിത്തിനെയോ സച്ചിനെയോ കോഹ്‍ലിയെയോ അല്ല, ബഹുമാനം നൽകുന്നത് ആ ഇന്ത്യൻ താരത്തിന് മാത്രം; തുറന്നടിച്ച് പാറ്റ് കമ്മിൻസ്

ഷാംപൂ കുപ്പി കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും.. പ്രമോഷന് ഡ്രസ് തിരയാന്‍ സമയമെടുക്കും, അതിനാല്‍ തോന്നുന്നത് ഇടും: വിജയ് ദേവരകൊണ്ട

ബൂത്തില്‍ പോലും സ്വന്തം ചിഹ്നം കാണിക്കാന്‍ സാധിക്കുന്നു; കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്: അനശ്വര രാജൻ

രാത്രി പിറന്നാള്‍ കേക്കുമായി 16കാരിയെ കാണാന്‍; യുവാവിനെ തേങ്ങയില്‍ തുണി ചുറ്റി മര്‍ദ്ദിച്ചെന്ന് പരാതി

IPL 2024: 'ക്യാമറകള്‍ക്ക് മുന്നില്‍നിന്ന് ഇമ്മാതിരി പണി ചെയ്യരുത്'; ലഖ്‌നൗ ഉടമയ്‌ക്കെതിരെ മുന്‍ താരങ്ങള്‍