'കായലോണ്ട് വട്ടം വളച്ചേ' വരയനിലെ പുതിയ പാട്ട് തരംഗമാകുന്നു

സിജു വിത്സന്‍ ചിത്രം ‘ വരയനിലെ പുതിയ പാട്ടും തരംഗമാവുന്നു. ഡി5 ജൂനിയേഴ്‌സ് എന്ന ചാനല്‍ പ്രോഗ്രാമിലൂടെ പ്രേക്ഷകശ്രദ്ധ നേടി സമ്മാനര്‍ഹരായ ചൈതിക്കും കാശിനാഥനും നിറഞ്ഞാടിയ ഈ ഗാനത്തിന്റെ തകര്‍പ്പന്‍ കോറിയോഗ്രാഫി പ്രസന്ന മാസ്റ്ററുടേതാണ്. സായി ഭദ്രയാണ് ഈ അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനരചന ബി. കെ. ഹരിനാരായണനും സംഗീത സംവിധാനം പ്രകാശ് അലക്‌സുമാണ്. ‘കായലോണ്ട് വട്ടം വളച്ചേ ‘…എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണത്തില്‍ നിന്നു തന്നെ വരയന്‍ സിനിമയുടെ പശ്ചാതലവും ശക്തമായ പ്രമേയത്തിന്റെ സ്വഭാവവും പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്.

‘ പറഞ്ഞാല്‍ അറിഞ്ഞാല്‍ നടുക്കം വരും കഥകളയ്യയയ്യോ … എന്നു പാട്ടിന്റെ അവസാന വരികളില്‍ പറഞ്ഞു നിര്‍ത്തുന്ന പോലെ തന്നെ പ്രേക്ഷക മനസ്സില്‍ കൗതുകവും ആകാംക്ഷയും നിറച്ചു കൊണ്ടാണ് വരയന്റെ ട്രെയിലറും ഇതിലെ ഗാനങ്ങളും വിസ്മയിപ്പിക്കുന്നത്. കുട്ടികളും കുടുംബങ്ങളും ഏറ്റെടുത്തു കഴിഞ്ഞ ഈ ഗാനം തിയേറ്റുറുകളില്‍ ആവേശമുണര്‍ത്തുമെന്നുറപ്പാണ്.

സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി. പ്രേമചന്ദ്രനാണ് ഈ ചിത്രം നിര്‍മ്മിച്ചു തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതി ജിജോ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു,ജോയ് മാത്യു, വിജയരാഘവന്‍,ബിന്ദു പണിക്കര്‍,ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബിക മോഹന്‍,രാജേഷ് അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്,സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സിജു വില്‍സനോടൊപ്പം ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ടൈഗര്‍ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം