വനിത വിജയകുമാറിന് നാലാം വിവാഹം; സേവ് ദ ഡേറ്റ് ചിത്രവുമായി താരം

നടി വനിത വിജയകുമാറിന് നാലാം വിവാഹം. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് പുതിയ വാര്‍ത്തകള്‍ക്ക് വഴിവച്ചിരിക്കുന്നത്. റോബര്‍ട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ ഡേറ്റ് ചിത്രമാണ് സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് വിവാഹമെന്നും സേവ് ദ് ഡേറ്റ് പോസ്റ്ററില്‍ കാണാം. നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്.

മമ്മൂട്ടിയുടെ ‘അഴകന്‍’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ റോബേര്‍ട് പിന്നീട് ഡാന്‍സ് കൊറിയോഗ്രാഫറായി മാറുകയായിരുന്നു. അതേസമയം, സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്ന വനിത വിജയകുമാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റയ്ക്കാണ് താമസം.

A screengrab of Vanitha Vijaykumar's Instagram stories.

2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേര്‍പിരിയുന്നത്. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ് അഞ്ച് മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍.

എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്തെത്തിയതോടെ വിവാഹം വിവാദമാവുകയായിരുന്നു. ആദ്യത്തെ രണ്ടു വിവാഹങ്ങളില്‍ നിന്നായി വനിതയ്ക്ക് മൂന്ന് കുട്ടികളുണ്ട്.

2000ല്‍ ആണ് നടന്‍ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ രണ്ട് കുട്ടികള്‍. അതേ വര്‍ഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2012ല്‍ ഇവര്‍ വിവാഹമോചിതരായി.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ