ബാലയും സൂര്യയും ഒന്നിക്കുന്നു; 'വണങ്കാന്‍' വരുന്നു

നടന്‍ സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന സിനിമയ്ക്ക് പേരിട്ടു. ‘വണങ്കാന്‍’ എന്നാണ് സിനിമയുടെ പേര്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയുടെ ടൈറ്റില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

സൂര്യയും ബാലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.സൂര്യയുടെ 41-ാത്തെ ചിത്രമായി ഒരുങ്ങുന്ന ‘വണങ്കാ’ന്റെ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. താടി വളര്‍ത്തി ഒരു ഇന്നര്‍ ബനിയനും അണിഞ്ഞ് നില്‍ക്കുന്ന സൂര്യയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

കൃതി ഷെട്ടി ആണ് സിനിമയിലെ നായിക. മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാലസുബ്രഹ്‌മണ്യം ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റര്‍. വി മായപാണ്ടിയാണ് കലാ സംവിധാനം. ‘നന്ദ’, ‘പിതാമകന്‍’, ‘മായാവി’ എന്നീ സിനിമകള്‍ക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമയാണിത്.

Latest Stories

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്