ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യം; വാച്ചാത്തി കേസ് സിനിമയാവുന്നു

ഭരണകൂട ഭീകരതയുടെ അടയാളമായി മാറിയ വാച്ചാത്തി കേസ്  സിനിമയാവുന്നു. 2023 സെപ്റ്റംബർ 29 നാണ് വാച്ചാത്തി കൂട്ടബലാത്സംഗ കേസിലെ വിധി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്.  ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ മുതല്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥരാണ് വീരപ്പനെ പിടിക്കാനെന്ന പേരിൽ ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്ത വാച്ചാത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഇപ്പോഴിതാ വാച്ചാത്തി കേസ് സിനിമയാവുകയാണ്. പ്രശസ്ത നടി രോഹിണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യൂണിഫോം അണിഞ്ഞ വനം, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ 18 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സർക്കാരിന്റെ പിന്തുണയോടെ ഒരു ഗ്രാമത്തിലെ ആദിവാസി സമൂഹത്തോട് ചെയ്ത ക്രൂരതയും പിന്നീട് ഇരകളായ സ്ത്രീകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പുമായിരിക്കും സിനിമയിലൂടെ പുറംലോകമറിയുന്നത്.

പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ജനറൽ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.വിപുലമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നും സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നതെന്നും തിരക്കഥാകൃത്ത് ആദവൻ ദീക്ഷണ്യ പറഞ്ഞു. ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗ്രാമത്തിലെ പുരുഷന്‍മാരെ മുഴുവന്‍ ക്രൂരമായി മര്‍ദിച്ച് ആട്ടിപ്പായിച്ച ശേഷം വാച്ചാത്തിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത്‌ കുടിലുകള്‍ ചുട്ടെരിച്ച ഭരണകൂട ക്രൂരതയോട് പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് വാച്ചാത്തിയിലെ ജനത നീതി നേടിയെടുത്തത്.ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഭരണകൂട വേട്ടയായിരുന്നു വീരപ്പനെ പിടിക്കാനെന്ന പേരിൽ ഭരണകൂട പിന്തുണയോടെ വാച്ചാത്തി എന്ന ആദിവാസി ഗ്രാമത്തില്‍ നടത്തിയത്.

വെട്രിമാരൻ സംവിധാനം ചെയ്ത്  ഈ വർഷം  പുറത്തിറങ്ങിയ ‘വിടുതലൈ’ എന്ന സിനിമയിലും വാച്ചാത്തി സംഭവത്തിന്റെ റഫറൻസുകൾ ഉപയോഗപ്പെടുത്തിയിരുന്നു. വിജയ് സേതുപതിയും സൂരിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ആദ്യത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി