മുടക്കിയത് വെറും നാല് കോടി, നേടിയത് രണ്ടിരട്ടി; ട്രെന്‍ഡ്‌സെറ്റര്‍ ആയി മാറിയ 'വാഴ' ഇനി ഒ.ടി.ടിയിലേക്ക്, റിലീസ് ഡേറ്റ് പുറത്ത്

താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ ട്രെന്‍ഡ് ആയി മാറിയ ‘വാഴ’ സിനിമ ഇനി ഒ.ടി.ടിയിലേക്ക്. നാല് കോടി ബജറ്റില്‍ ഒരുക്കിയ വാഴ 40 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയ കളക്ഷന്‍. ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രം സെപ്റ്റംബര്‍ 23ന് ആണ് ഒ.ടി.ടിയില്‍ എത്തുന്നത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യും.

ഹാഷിര്‍, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ സംവിധായകന്‍ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോനാണ് സംവിധാനം ചെയ്തത്.

ചിത്രം വലിയ വിജയമായതോടെ ‘വാഴ 2’ എന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തില്‍ ഹാഷിറേ ടീം നായകരാകുന്ന രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു.

വിപിന്‍ദാസ് നിര്‍മ്മാണത്തിലും പങ്കാളിയാവുന്ന ചിത്രം ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളുടെ പിന്തുണയോടെയാണ് പുറത്തിറങ്ങുക. ഹാഷിറിനേയും കൂട്ടുകാരേയും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്