എന്റെ ഭീമന്... സഫലമാകുന്ന ആ സ്വപ്നത്തിന്..പിറന്നാളാശംസകള്‍; 'രണ്ടാമൂഴം' സൂചന നല്‍കി വി. എ ശ്രീകുമാര്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന “രണ്ടാമൂഴം” ചിത്രത്തെ കുറിച്ചുള്ള സൂചന നല്‍കി സംവിധായകന്‍ വി. എ. ശ്രീകുമാര്‍. മോഹന്‍ലാലിന് അറുപതാം ജന്മദിനാശംസകള്‍ നേര്‍ന്നാണ് രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാര്‍ ആരാധകര്‍ക്ക് സൂചന നല്‍കിയിരിക്കുന്നത്.

“”എന്റെ ഭീമന്… സഫലമാകുന്ന ആ സ്വപ്നത്തിന്”” എന്നാണ് ശ്രീകുമാറിന്റെ പോസ്റ്റ്. ഭീമന്റെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ രൂപവും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. എം.ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായെത്തുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ പിന്നീട് ഇത് വിവാദമാവുകയും കേസാവുകയുമായിരുന്നു. 2014-ല്‍ ആയിരുന്നു “രണ്ടാമൂഴം” സിനിമയാക്കാന്‍ എം.ടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍.

എന്നാല്‍, കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. തുടര്‍ന്നാണ്, രണ്ടാമൂഴം സിനിമയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് മുന്‍സിഫ് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ വിലക്കുകയായിരുന്നു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ