എന്തിനാണ് ഇങ്ങനെ വന്നതെന്ന് വിജയ് സാര്‍ ചോദിച്ചു.., വാര്‍ത്ത അറിഞ്ഞ് ബാല ചേട്ടന്‍ വിളിച്ചു, അദ്ദേഹം ഗിഫ്റ്റും തന്നു: ഉണ്ണിക്കണ്ണന്‍

ദളപതി വിജയ്‌യെ നേരില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് നടന്റെ ആരാധകനായ ഉണ്ണിക്കണ്ണന്‍ മംഗലംഡാം. ചെന്നൈയിലെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വിജയ്‌യെ കണ്ടത് എന്നാണ് ഉണ്ണിക്കണ്ണന്‍ പറയുന്നത്. മംഗലം ഡാം സ്വദേശിയായ ഇയാള്‍ വീട്ടില്‍ നിന്നും കാല്‍നടയായിട്ടാണ് ഇഷ്ടതാരത്തെ കാണാന്‍ ഇറങ്ങിത്തിരിച്ചത്.

യാത്ര ആരംഭിച്ച് 35-ാം ദിവസം വിജയ്‌യെ കണ്ടു എന്ന വിവരം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഉണ്ണിക്കണ്ണന്‍ പങ്കുവച്ചത്. ”വിജയ് സാറിനെ കണ്ടു. ലൊക്കേഷനില്‍ കോസ്റ്റ്യൂം ആയതിനാല്‍ മൊബൈലൊന്നും കൊണ്ടുപോകാന്‍ പാടില്ലായിരുന്നു. അവര്‍ വീഡിയോ എടുത്തിട്ടുണ്ട്, ഫോട്ടോയും ഉണ്ട്. എന്റെ തോളില്‍ കൈ ഇട്ടുകൊണ്ടാണ് അദ്ദേഹം എന്നെ കാരവനിലേക്ക് കൂട്ടിക്കൊണ്ടുപോയത്.”

”കുറേ നേരെ വിജയ് സര്‍ സംസാരിച്ചു. എന്തിന് ഇങ്ങനെ കാണാന്‍ വന്നു, വേറെ എത്രയോ വഴിയുണ്ട്? അതിലൂടെ വന്നുകൂടെ എന്നാണ് വിജയ് സര്‍ ചോദിച്ചത്. 10 മിനിറ്റോളം അദ്ദേഹത്തിനൊപ്പം കാരവനില്‍ ഇരുന്ന് സംസാരിച്ചു. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചു തരാമെന്നാണ് പറഞ്ഞിരിക്കുന്നത്” എന്നാണ് ഉണ്ണിക്കണ്ണന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, വിജയ്‌യെ കണ്ട വാര്‍ത്ത അറിഞ്ഞ് നടന്‍ ബാല വിളിച്ചതായും തനിക്ക് ഒരു സമ്മാനം തരുമെന്ന് നടന്‍ പറഞ്ഞതായും ഉണ്ണിക്കണ്ണന്‍ പറയുന്നുണ്ട്. ”വാര്‍ത്ത അറിഞ്ഞ് രാത്രി ബാല ചേട്ടന്‍ വിളിച്ചിരുന്നു. ‘ഉണ്ണി എങ്കെ ഇറുക്കെ’ എന്ന് ചോദിച്ചു. ചെന്നൈയിലാണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് നേരിട്ടു കാണണമെന്ന് പറഞ്ഞു. അദ്ദേഹം എനിക്കൊരു ഗിഫ്റ്റ് തരുന്നുണ്ട്.”

”ആ ഗിഫ്റ്റും വാങ്ങി ഇന്ന് ഉച്ചയ്ക്ക് കേരളത്തിലേക്ക് വരും. പാലക്കാടേക്കാണ് വരുന്നത്” ഉണ്ണിക്കണ്ണന്റെ വാക്കുകള്‍. നേരത്തെ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഉണ്ണിക്കണ്ണന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴുത്തിലും കയ്യിലുമെല്ലാം വിജയ്യുടെ ഫോട്ടോ തൂക്കിയായിരുന്നു ഉണ്ണിക്കണ്ണന്റെ കാല്‍നടയാത്ര.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്