ഫോണ്‍ എടുക്കുന്നില്ല, വിശദീകരണവുമില്ല; ഉണ്ണി മുകുന്ദന് പിന്നാലെ 'അമ്മ' സംഘടനയും

മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് താരസംഘടനയായ ‘അമ്മ’. പൊലീസില്‍ നല്‍കിയ പരാതി പുറമെ അമ്മ സംഘടനയിലും വിപിന്‍ പരാതി നല്‍കിയിരുന്നു. നടനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉണ്ണി മുകുന്ദന്‍ ഫോണ്‍ എടുക്കുന്നില്ല. സംഭവത്തില്‍ നടന്റെ യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല.

അതേസമയം, ആറ് വര്‍ഷമായി ഉണ്ണി മുകുന്ദന്റെ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു വിപിന്‍. നടന്‍ വിപിനെ ശാരീരികമായി മര്‍ദ്ദിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. കൊച്ചിയിലെ വിപിന്റെ ഫ്‌ലാറ്റില്‍ വെച്ചാണ് ആക്രമണം നടന്നത്.

ആറ് വര്‍ഷമായി കൂടെ പ്രവര്‍ത്തിച്ച തന്നെ നടന്‍ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് വിപിന്‍ പറയുന്നത്. ‘മാര്‍ക്കോ’ സിനിമയ്ക്ക് ശേഷം എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായതിനാല്‍ ഉണ്ണി മുകുന്ദന്‍ സിനിമയിലെ അണിയറപ്രവര്‍ത്തകരോടും നായികയോടും അസ്വാരസത്തിലാണ്.

സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും ശ്രീഗോകുലം മൂവീസ് പിന്മാറിയത് നടന് ഷോക്ക് ആയിരുന്നു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് അപായപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ശത്രുതയുള്ള മറ്റൊരു നടന്‍ തന്ന തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ചു. ക്രൂരമായി മര്‍ദ്ദിച്ചു. കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി എന്നാണ് വിപിന്‍ പരാതിയില്‍ പറയുന്നത്.

Latest Stories

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം