ഇമ്രാന്‍ ഹഷ്മിയ്‌ക്ക് എതിരെ കാശ്മീരില്‍ അജ്ഞാതരുടെ ആക്രമണം

ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹഷ്മിയെ ആക്രമിച്ച് അജ്ഞാതര്‍. ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വെച്ചാണ് താരത്തിന് നേരെ കല്ലേറുണ്ടായത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ജമ്മുവിലെത്തിയത്.

തേജസ് ദിയോസ്‌കര്‍ സംവിധാനം ചെയ്യുന്ന ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം പഹല്‍ഗാമിലെ മാര്‍ക്കറ്റിലൂടെ അദ്ദേഹം സഞ്ചരിക്കവേയായിരുന്നു ആക്രമണമുണ്ടായത്. ചിത്രത്തില്‍ ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ഇമ്രാന്‍ ഹഷ്മി പ്രത്യക്ഷപ്പെടുന്നത്.

സംഭവത്തില്‍ ജമ്മു പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. മലയാളത്തില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയ ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി പതിപ്പായ സെല്‍ഫിയില്‍ അക്ഷയ് കുമാറിനോടൊപ്പം ഇമ്രാന്‍ ഹഷ്മി പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്.

Latest Stories

IND VS ENG: മാച്ച് വിന്നിംഗ് താരത്തെ ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ ധൈര്യം അപാരം, എങ്ങനെ സാധിക്കുന്നു ഇതൊക്കെ..; ആശ്ചര്യപ്പെട്ട് ഇം​ഗ്ലീഷ് താരം

സുധിയും ഞാനും വേർപിരിയാൻ കാരണം രേണു, ലോക ഫ്രോഡാണ് അവൾ, വെളിപ്പെടുത്തി വീണ എസ് പിള്ള

'അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് ക്രൂശിക്കപ്പെട്ടത്'; നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

IND vs ENG: "ഇന്ത്യ തോൽക്കുമ്പോൾ അവർ പരിഭ്രാന്തരാകുന്നു"; ഗംഭീറിനും ഗില്ലിനും നിർണായക നിർദ്ദേശവുമായി മുൻ താരം

ഓൺലൈൻ ബെറ്റിംഗ് ആപ് കേസിൽ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

IND vs ENG: ശുഭ്മാൻ ഗില്ലിന്റെ പരാതി: നാലാം ടെസ്റ്റിന് മുമ്പ് വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു!

പാക് അനുകൂല നിലപാട്, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടം

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

'കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം'; പ്രതിഷേധം

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി