കട്ടക്കലിപ്പില്‍ സെന്തിലും താരങ്ങളും; 'ഉടുമ്പി'ന്റെ സെക്കന്റ് ലുക്ക് പുറത്ത്

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം “ഉടുമ്പി”ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സുരേഷ് ഗോപിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് നായിക. എക്‌സ്ട്രിം ത്രില്ലര്‍ ജോര്‍ണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍, മനുരാജ്, സാജല്‍ സുദര്‍ശന്‍, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, യാമി എന്നിവരും അഭിനയിക്കുന്നു.

കണ്ണന്‍ താമരക്കുളത്തിന്റെ പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിംഗും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ. ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, കലാ സംവിധാനം-സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍-അഭിലാഷ് അര്‍ജുന്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം-സുല്‍ത്താന റസാഖ്, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി.

അതേസമയം, കണ്ണന്‍ താമരക്കുളത്തിന്റെ “മരട് 357″ന്റെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്. സിനിമയുടെ ട്രെയ്‌ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി