ചിമ്പു എനിക്ക് സ്‌പെഷ്യല്‍ ആണ്: ഗോസിപ്പുകളെ കുറിച്ച് തൃഷ

കോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ നിരന്തരമായി ചര്‍ച്ച ചെയ്ത ഒന്നാണ് ‘ചിമ്പു തൃഷ പ്രണയം’ ഇപ്പോഴിതാ ചിമ്പുവിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് തൃഷ.

ചിമ്പു നല്ല സുഹൃത്ത് ആണ്. സംസാരിച്ചാലും ഇല്ലെങ്കിലും ചിമ്പു സുഹൃത്തെന്ന നിലയില്‍ എനിക്ക് സ്‌പെഷ്യല്‍ ആണ്. അവര്‍ പറഞ്ഞു. ധനുഷിനെ ഡി എന്നാണ് വിളിക്കാറ്. പ്രഭു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചിലപ്പോള്‍ അങ്ങനെയാണ് വിളിക്കാറ്. ഞാന്‍ ഡി എന്ന അക്ഷരമാണ് കോണ്‍ടാക്ടില്‍ സേവ് ചെയ്തിരിക്കുന്നത്’

വിജയുടെ കോണ്‍ടാക്ട് നേം വി എന്നും. അജിത്ത് സാറിന്റെ നമ്പര്‍ എന്റെയടുത്തില്ല. അദ്ദേഹം ഫോണ്‍ അധികം ഉപയോഗിക്കാറുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആര്യ റൗഡിയാണ്. അദ്ദേഹത്തിന്റെ പേര് എന്റെ ഫോണില്‍ ഉള്ളത് ജാം എന്നാണ്. അവന്‍ പ്രാങ്ക്കാരനാണ്. എന്റെ നല്ല ബഡി ആണ്. ആര്യയെ സിനിമയ്ക്ക് മുന്നേ അറിയാം.

രാംഗി ആണ് തൃഷയുടെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗമാണ് തൃഷയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.

അടുത്ത വര്‍ഷം ഏപ്രിലില്‍ ആണ് സിനിമ റിലീസ് ചെയ്യുക. തൃഷയെക്കൂടാതെ ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി തുടങ്ങിയവര്‍ ആണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചോഴ രാജവംശത്തിന്റെ കഥ പറയുന്ന സിനിമ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ