വസ്ത്രം മാറുമ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വന്ന് മോശമായി സംസാരിച്ചു, ദുരനുഭവം പറഞ്ഞ് നായിക; മാപ്പ് പറഞ്ഞ് റിയാസ് ഖാന്‍

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് റിയാസ് ഖാന്‍. സണ്‍ ടിവിയിലെ നന്ദിനി എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലും താരം സജീവമാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് സീരിയലില്‍ താരം അവതരിപ്പിച്ചത്. ആ സീരിയലില്‍ നിന്നും ഒരു ട്രാന്‍സ് താരത്തിന് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു.

തുടര്‍ന്ന് ട്രാന്‍സ് താരമായ കത്രീന സീരിയലില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. സംവിധായകന്റെ പേര് എടുത്തു പറയാതെ ആയിരുന്നു നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കത്രീന പറഞ്ഞതോടെ സംഭവത്തില്‍ റിയാസ് ഖാന്‍ മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇന്ത്യഗ്ലിഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഈ സംഭവം.

”നിങ്ങള്‍ കൂടെ സെറ്റില്‍ ഉള്ള സമയത്താണ്, സംവിധായകന്‍ മൈക്കിലൂടെ തന്റെ ശരീരത്തെ കുറിച്ച് ചോദിച്ചത്. സത്യത്തില്‍ അത് തന്നെയാണോ അദ്ദേഹം ചോദിച്ചത് എന്ന് എനിക്ക് സംശയമായി. മറ്റെന്തോ ആയിരിയ്ക്കും എന്ന് കരുതി ഞാന്‍ വിട്ടു. പക്ഷെ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അന്ന് ഞാന്‍ മുറിയില്‍ പോയി ഒരുപാട് കരഞ്ഞു.”

”അടുത്ത ദിവസം വന്നപ്പോഴും അതുപോലെയുള്ള ചോദ്യം ആവര്‍ത്തിച്ചു. അതൊക്കെ സഹിച്ചായിരുന്നു അവിടെ നിന്നത്. നല്ലൊരു അഭിനേത്രി ആവാം, കുറച്ച് സഹിച്ചാല്‍ മതി എന്ന് കരുതി. നല്ലൊരു ഭാവി മാത്രമായിരുന്നു മുന്നില്‍. ഒരു പെണ്ണിനോട് ഒരിക്കലും ഇങ്ങനെ ചോദിക്കാന്‍ അവര്‍ ധൈര്യപ്പെടില്ല. ഞങ്ങള്‍ക്ക് എവിടെ പോയാലും ഇത് തന്നെയാണ് അവസ്ഥ.”

”ഒരു ദിവസം ഞങ്ങള്‍ വസ്ത്രം മാറിക്കൊണ്ട് നില്‍ക്കുകയായിരുന്നു. നിര്‍ത്താതെ വാതില്‍ മുട്ടാന്‍ തുടങ്ങി. ഡ്രസ്സ് മാറുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നില്ല. അറിയാവുന്ന ആരെങ്കിലും ആയിരിക്കുമോ എന്ന് അറിയാന്‍ ലോക്ക് നീക്കി പുറത്തേക്ക് നോക്കുമ്പോഴേക്കും അയാള്‍ അകത്തേക്ക് തള്ളിക്കയറി മോശമായി പെരുമാറി എന്നാണ് കത്രീന പറഞ്ഞത്.”

എന്നാല്‍ ഈ സംഭവ കേട്ട റിയാസ് ഖാന്‍ ആ സെറ്റിലെ എല്ലാവര്‍ക്കും വേണ്ടി മാപ്പ് പറയുകയായിരുന്നു. ഈ സംഭവം താന്‍ അറിഞ്ഞില്ല എന്ന് പറഞ്ഞ് കൊണ്ടാണ് നടന്‍ മാപ്പ് ചോദിച്ചത്. ”ഞാനും ആ സീരിയലില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ എല്ലാവര്‍ക്കും വേണ്ടി മാപ്പ് പറയുന്നു” എന്ന് കത്രീനയെ ചേര്‍ത്ത് പിടിച്ച് കൊണ്ട് നടന്‍ പറഞ്ഞു.

Latest Stories

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ