കാത്തിരുന്ന ആ പ്രഖ്യാപനമെത്തി; യാഷും ഗീതു മോഹൻദാസും ഒന്നിക്കുന്നു; 'യാഷ് 19' ടൈറ്റിൽ പുറത്ത്

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ  1&2 എന്ന രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫ് സിനിമകൾക്ക് ശേഷം നിരവധി ആരാധകരാണ് യാഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്.

‘ടോക്സിക്’ എന്നാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ.  ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ സിനിമകളുടെ സംവിധായികയും ദേശീയ പുരസ്കാര ജേതാവായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘എ ഫെയറി ടെയ്ൽസ് ഫോർ ഗ്രോൺ അപ്പ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. കെ. വി. എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ഴോണറിലായിരിക്കും സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

“ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യാഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍” എന്നാണ് ചിത്രത്തെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞത്.

കെജിഎഫ് സിനിമകൾക്ക് ശേഷം മറ്റ് സിനിമകൾ ഒന്നും തന്നെ യാഷിന്റെതായി പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ യാഷ് 19 ന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാൽ പ്രീ- റിലീസ് ഹൈപ്പ് നല്ലപോലെ ‘ടോക്സിക്’ എന്ന സിനിമയ്ക്കുണ്ട്.

Latest Stories

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്