മീശ പിരിച്ച് വാളും പരിചയുമായി അങ്കത്തട്ടില്‍ ടൊവിനോ; വീഡിയോ വൈറല്‍

ടൊവിനോ തോമസിന്റെ പുതിയ ലുക്ക് വൈറാലകുന്നു. മീശ പിരിച്ചുള്ള ചിത്രമാണ് ടൊവിനോ ആരാധകര്‍ക്കായി പങ്കുവച്ചത്. ‘മൈ മൊസ്റ്റാച്ച് വര്‍ക്കൗട്ട്’ എന്നാണ് പോസ്റ്റിന് ക്യാപ്ഷനായ ടൊവിനോ കുറിച്ചിരിക്കുന്നത്. ‘അജയന്റെ രണ്ടാം മോഷണം’ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണിത് എന്നാണ് കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊന്ന്യത്ത് അങ്കത്തിന് അതിഥിയായാണ് ടൊവിനോ എത്തിയത്. കളരിപയറ്റും മറ്റ് ആയോധന കലകളും കണ്ട് ആസ്വദിക്കുക മാത്രമല്ല അങ്കത്തിനായി തട്ടകത്തിലോട്ട് ടൊവിനോ ഇറങ്ങുകയും ചെയ്യുന്നുണ്ട്.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)


അതേസമയം, അജയന്റെ രണ്ടാം മോഷണം സിനിമയില്‍ വമ്പന്‍ മേക്കോവറിലാണ് ടൊവിനോ എത്തുന്നത്. മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ ട്രിപ്പിള്‍ റോള്‍ ആണ് ടൊവിനോയ്ക്ക് ചിത്രത്തില്‍. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. കൃതി ഷെട്ടിയാണ് നായിക.

ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കുന്നത്.

യു.ജി.എം പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം