ഈ വർഷം കോളിവുഡ് തൂക്കിയ സിനിമകൾ...

ഒരുപാട് ഫ്‌ളോപ്പുകളും വിമർശനങ്ങളും നിറഞ്ഞതായിരുന്നു ഈ വർഷം കോളിവുഡ് സിനിമാലോകം. കങ്കുവ, വേട്ടയ്യൻ, ഇന്ത്യൻ 2, തങ്കലാൻ തുടങ്ങി നിരവധി ബിഗ് ബജറ്റ് സിനിമകൾ എത്തിയെങ്കിലും ഫ്‌ളോപ്പ് ആയി മാറുകയായിരുന്നു. എന്നാൽ അതിലും കുറഞ്ഞ ബജറ്റിൽ എത്തിയ ഒരുകൂട്ടം സിനിമകൾ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുമുണ്ട്. 2024-ൻ്റെ അവസാനത്തോട് അടുക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ തമിഴ് സിനിമകൾ നോക്കാം…

ഈ ലിസ്റ്റിൽ ആദ്യത്തേത് അമരൻ ആണ്. 2014ൽ കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത സിനിമയാണ് അമരൻ. മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് എത്തിയത്. ചിത്രം 320 കോടി കളക്ഷൻ നേടിയിരുന്നു.

ക്യാപ്റ്റൻ മില്ലർ: ധനുഷിനെ നായകനാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുകയും പിന്നീട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന വിപ്ലവ നായകനായാണ് ക്യാപ്റ്റൻ മില്ലറിൽ ധനുഷ് എത്തിയത്. അരുൺ മാതേശ്വരനാണ് സംവിധാനം. പിരിയഡ്- ഡ്രാമ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.

ലവർ: പ്രഭു റാം രചനയും സംവിധാനവും ചെയ്ത ചിത്രത്തിൽ മണികണ്ഠനും ​ഗൗരി പ്രിയയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. റൊമാൻറിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമായിരുന്നു ഇത്. ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളില്ലെന്ന് ആരോപണമേറ്റ തമിഴ് സിനിമയിൽ നിന്ന് ചില ശ്രദ്ധേയ ചിത്രങ്ങൾ ഈ വർഷം എത്തിയിരുന്നു. അതിലൊന്നാണ് ലവർ എന്ന ഈ ചിത്രം.

ഗരുഡൻ: ഒരു സോഷ്യൽ മെസേജുള്ള ഒരു ആക്ഷൻ ത്രില്ലറാണ് ഗരുഡൻ. ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സൂരി, ശശികുമാർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മഹാരാജ: നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായി എത്തിയ ചിത്രമായിരുന്നു മഹാരാജ. തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തിന്റെ കാരണക്കാരെ തേടി മഹാരാജ ഇറങ്ങുന്നതും, പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാഗ് കശ്യപിന്റെ വില്ലൻ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.

കൊട്ടുകാളി: ‘കൂഴങ്കൽ’ എന്ന പ്രശസ്ത ചിത്രത്തിന് ശേഷം പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കൊട്ടുക്കാളി. പുരുഷാധിപത്യം, അന്ധവിശ്വാസം, സ്ത്രീവിരുദ്ധത എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു ചിത്രമാണ് ഇത്. സൂരിയും അന്ന ബെന്നുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

വാഴൈ: ‘മാമന്നൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വാഴൈ. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് മാരി സെൽവരാജ് വാഴൈ ഒരുക്കിയത്. പണത്തിനു വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന വാഴത്തോട്ടത്തിലെ തൊഴിലാളികളുടെ ജീവിതമാണ് ഇത് കാണിക്കുന്നത്.

മെയ്യഴഗൻ: കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. രണ്ട് പേരുടെ കഥ പറയുന്ന ചിത്രം ഉപാധികളില്ലാത്ത പ്രണയത്തെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായില്ല.

ലബ്ബർ പന്ത്: 2024 ൽ റിലീസ് ചെയ്ത തമിഴ് സിനിമകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലബ്ബർ പന്ത്. ജാതി അനീതിയെയും വിവേചനത്തെയും കുറിച്ച് സംസാരിക്കുന്ന ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമയായിരുന്നു ചിത്രം. തമിഴരശൻ ​​പച്ചമുത്തുവാണ് ചിത്രം സംവിധാനം ചെയ്തത്.

രഘു താത്ത: സുമൻ കുമാർ സംവിധാനം ചെയ്ത് കീർത്തി സുരേഷ് നായികയായി എത്തിയ ആക്ഷേപഹാസ്യ സിനിമയാണ് രഘു താത്ത. പുരുഷാധിപത്യത്തെക്കുറിച്ചും മറ്റും സംസാരിക്കുന്ന ചിത്രമായിരുന്നു ഇത്.

കോളിവുഡിലെ ഈ വർഷത്തെ ജനപ്രിയ സിനിമകൾ ഇതൊക്കെ ആണെങ്കിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് വിജയ് ചിത്രം ഗോട്ട് ആണ്. ചിത്രം ബോക്സ് ഓഫീസിൽ 456 കോടി നേടി. എന്നാൽ സിനിമ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ