കുരിശ് നാവിൽ വച്ച് കാളി ദേവിയുടെ വേഷം ധരിച്ച് റാപ്പർ, വിവാദത്തിൽപെട്ട ഇന്ത്യൻ വംശജ; ആരാണ് ടോമി ജെനസിസ്?

പുതിയ മ്യൂസിക് വീഡിയോയിൽ ഹിന്ദു ദേവതയായ കാളിയെ ചിത്രീകരിച്ചതിന് വിമർശനങ്ങൾ നേരിടുകയാണ് ഇന്ത്യൻ വംശജയായ റാപ്പർ ടോമി ജെനസിസ്. തന്റെ പുതിയ വിഡിയോ ആൽബം ‘ട്രൂ ബ്ലൂ’ പുറത്തുവന്നതിന് പിന്നാലെയാണ് ടോമി വിവാദത്തിലായിരിക്കുന്നത്.

ശരീരത്തിൽ നീല ചായം പൂശി, സ്വർണ്ണ നിറത്തിലുള്ള ബിക്കിനി, പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ എന്നിവ ധരിച്ചാണ് ജെനസിസ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദു, ക്രിസ്ത്യൻ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വീഡിയോയാണെന്ന് ആരോപിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് വീഡിയോയെ വിമർശിക്കുന്നത്.

ഹിന്ദു സംസ്കാരത്തെ അധിക്ഷേപിച്ചു, കാളിയെ മോശം രീതിയിൽ അവതരിപ്പിച്ചു, ക്രിസ്ത്യാനിറ്റിയെ ആക്ഷേപിച്ചു തുടങ്ങിയ വിമർശനങ്ങളാണ് റാപ്പർക്കെതിരെ ഉയരുന്നത്. നിരവധി പേർ വീഡിയോ ഡിലീറ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.

കാനഡയിലെ വാൻകൂവറിൽ ജനിച്ചു വളർന്ന ടോമി ജെനസിസിന്റെ അച്ഛൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു തമിഴ്-മലയാളി ക്രിസ്ത്യാനിയാണ്. അമ്മ സ്വീഡിഷ് വംശജയാണ്. 2013ൽ പുറത്തിറങ്ങിയ ‘വേൾഡ് വിഷൻ’ ‌ആണ് ജെനസിസിന്റെ ആദ്യ ആൽബം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”