കുഞ്ചാക്കോ ബോബന്‍-ടിനു പാപ്പച്ചന്‍ കോംമ്പോയില്‍ 'ചാവേര്‍'; ഫസ്റ്റ് ലുക്ക്

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ സിനിമയുമായി ടിനു പാപ്പച്ചന്‍. ‘ചാവേര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

തെയ്യവും തീയും കത്തിയും എല്ലാം ചേര്‍ന്നുള്ള പോസ്റ്റര്‍ സൂചിപ്പിക്കുന്നത് പ്രതികാരത്തിന്റെ കഥയാണ് പറയാന്‍ ഒരുങ്ങുന്നത് എന്നാണ്. മമ്മൂട്ടി നായകനായ ‘അങ്കിള്‍’ ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ചാവേര്‍. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വേണു കുന്നപ്പിള്ളിയാണ് സഹ നിര്‍മ്മാതാവ്. രാജേഷ് ശര്‍മ്മ, കെ.യു മനോജ്, അനുരൂപ് എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി തലശേരിയില്‍ ഇട്ട സെറ്റ് ജനശ്രദ്ധ നേടിയതും, ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടെ കുഞ്ചാക്കോ ബോബന് പരിക്ക് പറ്റിയതും വാര്‍ത്തയായിരുന്നു.

തലശേരി കടല്‍ പാലത്തിനോട് ചേര്‍ന്ന തായലങ്ങാടിയില്‍ കലാസംവിധായകന്‍ ഗോകുല്‍ ദാസ് ഒരുക്കിയ കൂറ്റന്‍ സെറ്റാണ് ഹിറ്റായത്. ജിന്റോ ജോര്‍ജ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് നിഷാദ് യൂസഫ് നിര്‍വ്വഹിക്കും.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്