ടിനു പാപ്പച്ചന്‍- പെപ്പെ കൂട്ടുകെട്ടില്‍ 'അജഗജാന്തരം'; ഷൂട്ടിംഗ് പൂര്‍ത്തിയായി

ഹിറ്റ് ചിത്രം സ്വാതന്ത്ര്യം അര്‍ദ്ധരാത്രി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ടിനുപാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു. തൃശൂരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ അജഗജാന്തരം എന്ന സിനിമ ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ് . അജഗജാന്തരം എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. മാസ്സ് ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ഈ ടിനു പാപ്പച്ചന്‍ ചിത്രം സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന ആണ് നിര്‍മ്മിക്കുന്നത്.

അജഗജാന്തരത്തിന്റെ തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ,അര്‍ജുന്‍ അശോക് ,സാബുമോന്‍ ,സുധി കോപ്പ ,ലുക്ക് മാന്‍ ,ജാഫര്‍ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്ലീഷ് തുടങ്ങിയവാരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജിന്റോ ജോര്‍ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സംഗീതം ജേക്‌സ് ബിജോയ്. സെന്‍ട്രല്‍ പിക്ചര്‍സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് . സ്വാതന്ത്ര്യം അര്‍ദ്ധരാത്രി ടീം വീണ്ടും ഒന്നിക്കുബോള്‍ തിയേറ്ററില്‍ മറ്റൊരു ദൃശ്യവിസ്മയം തന്നെയായിരിക്കും അജഗജാന്തരം .

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍