ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമയില്‍ മോഹന്‍ലാല്‍, നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്

ടിനു പാപ്പച്ചന്റെ സംവിധാനത്തിലൊരുങ്ങുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായക വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ടിനു പാപ്പച്ചന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.

ലിജോ – മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനില്‍ വിജയ് ദേവരകൊണ്ട എത്തുമോ എന്നതായിരുന്നു പ്രധാന ചര്‍ച്ച.എന്നാല്‍ ടിനു ഹൈദരബാദിലെത്തിയത് മറ്റൊരു പ്രൊജക്റ്റ് ചര്‍ച്ച ചെയ്യാനാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒന്നിച്ച പുഷ്പ സിനിമയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് മോഹന്‍ലാല്‍ സിനിമയ്ക്കായി ടിനുവിന് കൈ കൊടുത്തുവെന്നാണ് വിവരം. മൈത്രി മൂവി മേക്കേഴ്സ് 2016 ല്‍ പുറത്തിറക്കിയ തെലുങ്ക് ചിത്രം ജനതാ ഗാരേജിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുകയുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ രണ്ട് മാസത്തെ ഷെഡ്യൂളാണ് താരത്തിനുള്ളത്. രജനീകാന്തിനൊപ്പം ജയിലറിലും മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Latest Stories

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി, സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ