'ചേട്ടനെ അവര്‍ പൊന്നുപോലെ നോക്കുന്നുണ്ട്'; ഗാന്ധി ഭവനില്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് ടിനി ടോം

പത്തനാപുരം ഗാന്ധിഭവനില്‍ എത്തി നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് ടിനി ടോം. ടിനി ടോം തന്നെയാണ് ടി.പി മാധവനൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്ന അദ്ദേഹം കുടുംബവും ബന്ധുക്കളും ഉപേക്ഷിച്ചതിനാല്‍ ഇപ്പോള്‍ ഗാന്ധി ഭവനിലാണ് താമസം.

”ടി.പി മാധവന്‍ ചേട്ടനെ ഗാന്ധി ഭവനില്‍ സന്ദര്‍ശിച്ചു ചേട്ടനെ പൊന്നു പോലെ നോക്കുന്ന സ്ഥാപനത്തിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഒരു കോടി നന്ദി” എന്നാണ് നടനൊപ്പമുള്ള വീഡിയോക്ക് ക്യാപ്ഷനായി ടിനി ടോം കുറിച്ചിരിക്കുന്നത്. ശാരീരികമായി വളരെ ക്ഷീണിച്ച അവസ്ഥയിലാണ് ടി.പി മാധവന്‍. അവശതയിലായ താരത്തിന്റെ പുതിയ വീഡിയോ പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.

ചിലര്‍ ടി.പി മാധവനെ സന്ദര്‍ശിക്കാന്‍ മടി കാണിക്കുമ്പോള്‍ ടിനി ടോം കാണിച്ച മനസിനെ അഭിനന്ദിക്കുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഒരു കാലത്ത് ടി.പി മാധവനില്ലാത്ത മലയാള സിനിമകള്‍ തന്നെ കുറവായിരുന്നു. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ടി.പി മാധവന്‍.

2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. അടുത്തിടെ ഗാന്ധി ഭവനില്‍ കഴിയുന്ന മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യാ നായര്‍ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു. ഗാന്ധി ഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നവ്യ.

ഗാന്ധിഭവനില്‍ വെച്ച് ടി.പി മാധവനെ കണ്ട നവ്യ വികാരാധീനയായാണ് പ്രതികരിച്ചത്. അദ്ദേഹത്തെ ഇവിടെ കണ്ടപ്പോള്‍ ഷോക്കായെന്നും നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ലെന്നും നിറകണ്ണുകളോടെ നവ്യ അന്ന് പറഞ്ഞത്.

Latest Stories

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍