'ഇതിപ്പോൾ കമൻ്റ് ബോകസ് അല്ല, കുടുംബശ്രീ മീറ്റിങ്ങ്, നാളെ നസ്രിയയെ പര്‍ദ്ദയിട്ട് വരുത്താം'; ഗ്ലാമറസ് വേഷം ധരിച്ചതിന് വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ബേസിൽ ജോസഫിനൊപ്പം നായികയായി അഭിനയിച്ച സൂക്ഷ്‌മദർശിനി എന്ന സിനിമയാണ് ഇക്കഴിഞ്ഞ രണ്ടാഴ്ച്‌ച മുൻപ് റിലീസായത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നസ്രിയ അടക്കമുള്ള താരങ്ങൾ നടത്തിയ പ്രമോഷനുകളും ശ്രദ്ധേയമായിരുന്നു. എന്നാൽ മുൻപത്തേക്കാളും ഇത്തവണ നസ്രിയ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. എടുത്തു ചാടിയുള്ള സംസാരവും പരിഹാസ രൂപേണയുള്ള അഭിപ്രായങ്ങളും ഒക്കെയാണ് നടിക്ക് വിമർശനം നേടിക്കൊടുത്തത്.

ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നസ്രിയ പങ്കുവെച്ച പുതിയ ഫോട്ടോയ്ക്ക് വളരെ മോശമായ രീതിയിലുള്ള കമൻ്റുകൾ ആണ് വരുന്നത്. മുൻപ് കണ്ടിരുന്നതിൽ നിന്നും കുറച്ചു കൂടി വ്യത്യസ്‌തമായി മോഡേൺ ലുക്കിലുള്ള വസ്ത്രം ധരിച്ചാണ് നസ്രിയ എത്തിയിരിക്കുന്നത്. എന്നാൽ ഇത് നസ്രിയ തന്നെയാണോ എന്നും മുൻപ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ എന്ന് തുടങ്ങി നടിയുടെ ശരീരത്തെയും കഥാപാത്രത്തെയും വിമർശിച്ചു കൊണ്ടാണ് ആളുകൾ എത്തിയത്.

നസ്രിയയുടെ വസ്ത്രം വളരെ മോശമാണെന്നും എൻ്റെ മനസ്സിൽ ഉള്ള നസ്രിയ ഇതല്ല, എന്നും ആദ്യം പേജ് മാറി പോയെന്നാണ് കരുതിയത് തുടങ്ങിയ കമന്റുകൾ പോസ്റ്റിന് താഴെ ആയി വന്നിട്ടുണ്ട്. ഇങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുൻപ് ഉണ്ടായിരുന്ന രീതികളൊക്കെ മാറിയല്ലേ എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുള്ള കമൻ്റുകൾ.

അതേസമയം ആരാധകരുടെ അഭിപ്രായം മാനിച്ച് നാളെ നസ്രിയ പർദ്ദയിട്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണെന്ന് മറ്റൊരു കമന്റും ഉണ്ട്. ഇതിപ്പോൾ കമൻ്റ് ബോകസ് അല്ല, കുടുംബശ്രീ മീറ്റിങ്ങാണ്. നസ്രിയയുടെ ആ ചിത്രം കണ്ടിട്ട് പെട്ടെന്ന് കമന്റ് സെക്ഷനിലേക്കാണ് വന്നത്. കാരണം ചില ആളുകൾക്ക് നസ്രിയയുടെ ഈ ചിത്രം കണ്ടാൽ ദേഷ്യം തോന്നുമെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. നിങ്ങൾ ടിവിയിൽ കണ്ടപ്പോൾ അവൾ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയാണ്. ഇന്ന് അവൾ വലുതായി. ഇത് അവളുടെ ജീവിതം. അവളെ ജീവിക്കാൻ അനുവദിക്കുക… എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വന്നിട്ടുള്ള കമന്റുകൾ.

Latest Stories

Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര

'ഗർഭപാത്രത്തിലല്ല മുപ്പതുകാരിയുടെ കരളിനുള്ളിൽ കണ്ടെത്തിയത് മൂന്നുമാസം പ്രായമുള്ള ഭ്രൂണം'; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; മോചനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം; പ്രതിപക്ഷ എംപിമാരുടെ സംഘം ജയില്‍ സന്ദര്‍ശിച്ചു

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും

IND vs ENG: "ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല"; ഓവൽ പിച്ചിന്റെ ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഗംഭീർ, പിടിച്ചുമാറ്റി ബാറ്റിംഗ് പരിശീലകൻ- വീഡിയോ വൈറൽ

'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിടില്ല'; വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയിൽ വി ഡി സതീശന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

IND vs ENG: “ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും”; അഞ്ചാം ടെസ്റ്റിന് മുമ്പ് ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി ആഷസ് ഹീറോ

'പഹൽഗാമിലെ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നു, വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തു'; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ​ഗാന്ധി

എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു, 'അമ്മ' തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു

'വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യം'; വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ