കാണാൻ ആളില്ല, പറഞ്ഞ തീയതിക്ക് മുൻപേ 'തഗ് ലൈഫ്' ഒടിടിയിലെത്തും!

വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമായിരുന്നു ‘തഗ് ലൈഫ്’. ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിൽ ചിത്രം എത്തിയതെങ്കിലും പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ല. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ പരാജയം മൂലം സിനിമ ഒടിടിയിൽ നിശ്ചയിച്ച തീയതിക്കും മുൻപേ തന്നെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ ആണ് എത്തുന്നത്.

ചിത്രം പുറത്തിറങ്ങി എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു നേരത്തെ ഒടിടി റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം ജൂലൈ മൂന്നിന് പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. അങ്ങനെയെങ്കിൽ പുറത്തിറങ്ങി 28-ാം ദിവസം ചിത്രം ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് തഗ് ലൈഫ് സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം വേർഷനുകൾ ആയിരിക്കും ജൂലൈയിൽ ആദ്യം പുറത്തിറങ്ങുക. എട്ട് ആഴ്ചകൾക്ക് ശേഷമായിരിക്കും സിനിമയുടെ ഹിന്ദി പതിപ്പ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുക.

ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ നിരാശ സമ്മാനിച്ചതിന്റെ ദുഃഖത്തിലാണ് ആരാധകർ.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്