ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

മോഹൻലാലിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘തുടരും’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടമാണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. ആകെ 185 കോടിയിൽ അധികം ഇതിനോടകം നേടിയ ചിത്രം 2018നെ വീഴ്‍ത്തി തുടരും കേരള ബോക്സ് ഓഫീസിൽ ഇൻഡസ്‍‌ട്രി ഹിറ്റായിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമായി 89 കോടി രൂപയിലധികം നേടിയാണ് ‘ തുടരും’ ഇൻഡസ്ട്രി ഹിറ്റ് ആയിരിക്കുന്നത്.

ഒരുപാട് പുതിയ ചിത്രങ്ങൾ റിലീസ് ആയിട്ടും ‘തുടരും’ നടത്തുന്ന കുതിപ്പ് മറികടക്കാൻ പുതിയ ചിത്രങ്ങൾക്ക് സാധിക്കുന്നില്ല എന്ന് തന്നെയാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ കണക്ക് നോക്കിയാൽ ഒരു ലക്ഷത്തി ഇരുപത്തി ഒരായിരം ടിക്കറ്റുകളാണ് തുടരുമിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. പ്രമുഖ ബുക്കിം​ഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്.

ഇതോടെ മലയാളത്തിൽ നിന്ന് മാത്രം 100 കോടി സ്വന്തമാക്കാനാണ് ഇനി സിനിമയുടെ ലക്ഷ്യം. ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.

ശോഭനയാണ് നായിക. ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാർ ആണ് ഛായാഗ്രഹണം.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!