സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിട്ടുണ്ട്; തിരക്കായതിനാല്‍ ആ ക്ഷണങ്ങള്‍ ഉപേക്ഷിച്ചു; കുട്ടിക്കാലത്ത് ലാലേട്ടന്‍ ഫാന്‍, ഇപ്പോള്‍ മാറ്റമുണ്ടെന്ന് ചിന്ത ജെറോം

സിനിമയില്‍ നിന്നും അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ നേതാവ് ചിന്ത ജെറോം. മമ്മൂട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ട്. കുട്ടിക്കാലത്ത് താനൊരു ലാലേട്ടന്‍ ഫാനായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും റോഷന്‍ മാത്യുവിനെയും ഇഷ്ടമാണെന്ന് ചിന്ത പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. പക്ഷേ, അവസരങ്ങള്‍ തേടി എത്തിയിട്ടുണ്ട്. മധുപാല്‍ സംവിധാനം നിര്‍വഹിച്ച ടൊവിനോ സിനിമയായ കുപ്രസിദ്ധനായ പയ്യനില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. മധുപാല്‍ നേരിട്ട് വിളിക്കുകയായിരുന്നു. യുവജന കമ്മീഷന്‍ ചെയര്‍മാന്റെ തിരക്കായതിനാല്‍ ആയിരുന്നതിനാല്‍ ആ ക്ഷണം നിരസിക്കുകയായിരുന്നു.

അടുത്തിടെ സിനിമയില്‍ മറ്റൊരു അവസരം വന്നിരുന്നു. അതങ്ങനെ വലിയ വേഷം ആയിരുന്നില്ല. ആസിഫ് അലിയുടേയും നമിത പ്രമോദിന്റെയും സിനിമ ആയിരുന്നു അത്. ഒരു അപകടം ഉണ്ടായപ്പോള്‍ അവരെ രക്ഷിക്കാനെത്തുന്ന വ്യക്തിയുടെ വേഷമായിരുന്നു. അവര്‍ ആദ്യം സന്തോഷ് ജോര്‍ജ് കുളങ്ങരയെ ആയിരുന്നു നോക്കിയിരുന്നത്.

ഞാന്‍ തിരുവനന്തപുരത്തുണ്ടോ എന്ന് ചോദിച്ചു, പക്ഷേ ഞാനില്ലായിരുന്നു. ആ വേഷം പിന്നീട് ജാസി ഗിഫ്റ്റ് ചെയ്തു എന്നാണ് ആസിഫ് അലി പറഞ്ഞത്. ആ സിനിമയില്‍ ചിന്ത ജെറോം ആയിട്ട് തന്നെ ആയിരുന്നു ക്ഷണിച്ചതെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിന്ത പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്