രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

റീ റിലീസ് ട്രെൻഡ് ആണ് ഇപ്പോൾ ഇന്ത്യയിൽ. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലെ മിക്ക സിനിമകളും വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററിൽ എത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലായ രാജമൗലി ചിത്രം ‘ബാഹുബലി ദി ബിഗിനിങ്’ ഒരിക്കൽ കൂടി തിരികെയെത്താൻ ഒരുങ്ങുകയാണ്.

നേരത്തെ രണ്ടുവർഷത്തിന്റെ ഇടവേളയിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റ ഭാഗമായാണ് റീ റിലീസ് ചെയ്യുക. ആദ്യഭാഗം പുറത്തിറങ്ങിയതിന്റെ പത്താം വാർഷികത്തിലാണ് നിർമാതാക്കളുടെ പുതിയ നീക്കം. ഈ വർഷം ജൂലായിലാണ് ആദ്യഭാഗത്തിന്റെ റിലീസ് പത്തുവർഷം പൂർത്തിയാക്കുന്നത്.

എസ്. എസ് രാജമൗലി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ഇതിഹാസ സിനിമയാണ് ‘ബാഹുബലി : ദ ബിഗിനിങ്’. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആദ്യഭാ​ഗത്തിൽ അതിഥിവേഷത്തിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപുമുണ്ടായിരുന്നു.

ഒക്ടോബറോടെ ചിത്രം ആഗോളതലത്തിൽ റീ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒന്നും രണ്ടും ഭാഗങ്ങൾ ദൈർഘ്യംകുറച്ച് ഒറ്റഭാഗമായി റീ എഡിറ്റുചെയ്യുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ