ഫാദര്‍ ബെനഡിക്ടിന് മുന്നിലെത്തിയ പ്രേതം മാത്രമല്ല, ടോര്‍ച്ചും, സിസിടിവിയും, ഫ്‌ളാറ്റും വരെ വിഎഫ്എക്‌സ്; വീഡിയോ

ആദ്യ കോവിഡ് തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ “ദ പ്രീസ്റ്റ്” ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പാരസൈക്കോളജിയും എക്‌സോര്‍സിവും കടന്നുവന്ന ചിത്രത്തില്‍ വിഷ്വല്‍ എഫക്ട്‌സിന് അതീവ പ്രാധാന്യവും ഉണ്ടായിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് (ലവ കുശ- ഡിജിറ്റല്‍ ടര്‍ബോ മീഡിയ) എന്നിവരാണ് ചിത്രത്തിലെ വിഎഫ്എക്സ് ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങളില്‍ 150ല്‍ ഏറെ സിനിമകള്‍ക്ക് വിഎഫ്എക്സ് നിര്‍വ്വഹിച്ചിട്ടുള്ളവരാണ് ഇവര്‍.

കമ്മട്ടിപ്പാടം, മായാനദി, കള, ട്രാന്‍സ്, അയ്യപ്പനും കോശിയും എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയിട്ടുണ്ട്. കന്നഡ, തമിഴ് ചിത്രങ്ങളിലും ലവ കുശ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുറമുഖം, ഭ്രമം, ഡിക്കിലോണ (തമിഴ്) എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്.

ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ദ പ്രീസ്റ്റ് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന എന്ന പ്രത്യേകതയോടെയാണ് പുറത്തെത്തിയത്. ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബേബി മോണിക്ക, നിഖില വിമല്‍, ജഗദീഷ്, വെങ്കിടേഷ്, ജഗദീഷ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍