'ഫാദര്‍ ബെനഡിക്ട്' മാര്‍ച്ചില്‍ തന്നെ എത്തും; ദ പ്രീസ്റ്റിന്റെ പുതുക്കിയ റിലീസ് തിയതി

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ “ദ പ്രീസ്റ്റ്” ചിത്രത്തിന്റെ പുതുക്കിയ റിലീസ് പുറത്ത്. മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നേരത്തെ ഈ മാസം നാലിന് ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സെക്കൻഡ് ഷോ അനുവദിക്കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടി വെയ്ക്കുകയായിരുന്നു. സെക്കൻഡ് ഷോ നടത്താന്‍ അനുമതി നല്‍കിയതോടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലുക്ക് പോസ്റ്ററുകളും ടീസറുകളും ഗാനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ ബി. ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-സുജിത്ത് രാഘവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍-പ്രവീണ്‍ ചക്രപണി.

May be an image of one or more people, beard and text that says "၁။ FR.BENEDICT REACHING THE SCREENS ON MARCH 11 ANTO JOSEPHFI COMPANY RD THE PRIEST aan"

Latest Stories

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...