'ബേബി മോണിക്കയ്ക്കായി ഡബ്ബ് ചെയ്യാന്‍ കുട്ടിയെ തേടുന്നു'; മമ്മൂട്ടിയുടെ മാസ് ലുക്ക് പങ്കുവെച്ച് മഞ്ജു വാര്യര്‍, വീഡിയോ

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് “ദ പ്രീസ്റ്റ്”. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് സിനിമ എത്തുന്നത്. ചിത്രം ഉടന്‍ റിലീസിനെത്തുമെന്നും കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്ന ബാലതാരം മോണിക്കയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.

ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് പങ്കുവെച്ചാണ് വീഡിയോയില്‍ മഞ്ജു വാര്യര്‍ “കൈദി” ഫെയിം ബേബി മോണിക്കയ്ക്കായി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള കുട്ടിയെ തേടുന്നതായി അറിയിച്ചിരിക്കുന്നത്. മലയാളം നന്നായി സംസാരിക്കാന്‍ അറിയാവുന്ന എട്ട് വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികള്‍ വോയ്സ് അയച്ചു തരിക എന്നാണ് മഞ്ജു പറയുന്നത്.

“”ആദ്യമായിട്ട് കാണുന്ന ഒരാളോട് എങ്ങനെ പെരുമാറണം എന്ന് എന്നെ ആരും പഠിപ്പിച്ചിട്ടില്ല. ഇത്രയും കാലം ഞാന്‍ ജീവിച്ചത് ഒരു അനാഥാലയത്തിലാണ്”” എന്ന ഡയലോഗാണ് റെക്കോഡ് ചെയ്ത് വാട്‌സ്ആപ്പില്‍ അയക്കേണ്ടത്. ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ദ പ്രീസ്റ്റ് ജോഫിന്‍ ടി. ചാക്കോയാണ് സംവിധാനം ചെയ്യുന്നത്.

വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവര്‍ത്തകരും പറയുന്നത്. ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. നിഖില വിമല്‍, ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം