റിലീസിന് മുമ്പ് റെക്കോഡിട്ട് എബ്രിഡ് ഷൈനിന്റെ 'ദി കുങ്ഫു മാസ്റ്റര്‍'

അന്യഭാഷാ റൈറ്റ്‌സുകളില്‍ ഒരു പുതിയ കാല്‍വെപ്പ് നടത്തി ദി കുങ്ഫു മാസ്റ്റര്‍. 1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി കുങ്ഫൂ മാസ്റ്റര്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഇപ്പോള്‍ ഇതാ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റൈറ്റ്‌സ് നേടിയിരിക്കുകയാണ്.

റിലീസിംഗിന് മുമ്പ് അന്യ ഭാഷകളിലേക്ക് റൈറ്റ്‌സ് കിട്ടുന്ന ആദ്യത്തെ മലയാള ചിത്രം കൂടി ആണ് ദി കുങ്ഫു മാസ്റ്റര്‍. ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്റേഴ്സുകളും ആക്ഷന്‍ പ്രാധാന്യം നല്‍കി കൊണ്ടുള്ള ട്രെയിലറും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്ക് ഉള്‍പ്പെടുത്തിയാണ് എബ്രിഡ് ഷൈന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷെ ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ഇങ്ങനെ ഒരു ചിത്രം ഇതാദ്യമായിരിക്കും.

പൂമരം ഫെയിം നിതാ പിള്ള നായികയായി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്.ചിത്രത്തിന്റെ എഡിറ്റിംഗ് കെ ആര്‍ മിഥുന്‍. ചിത്രം ജനുവരി 24-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല