മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത ‘കുബേര’. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ച വച്ചിരിക്കുന്നതെന്നാണ് വരുന്ന അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ തെലുങ്ക് പതിപ്പ് വലിയ മുന്നേറ്റമാണ് നടത്തുന്നത് എന്ൻ റിപ്പോർട്ട്. ഇപ്പോഴിതാ 100 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു കഴിഞ്ഞു.
2028 വരെയായി 11 ചിത്രങ്ങൾ ധനുഷ് കമ്മിറ്റ് ചെയ്‌തതായാണ് പുതിയ റിപോർട്ടുകൾ. ധനുഷിന്റെ അടുത്ത സംവിധാനമാണ് ഇഡ്ലി കടൈ. നിത്യാ മേനോൻ നായികയാകുന്ന ചിത്രം ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ചിത്രം ‘തേരെ ഇഷ്‌ക് മേം’ ഫൈനൽ ഷെഡ്യൂൾ ആണെന്നാണ് റിപ്പോർട്ട്.
വിഘ്‌നേശ് രാജ ചിത്രം, തമിഴരസൻ ചിത്രം, രാജ്‌കുമാർ പെരിയസ്വാമി ചിത്രം, മാരി സെൽവൻ, വെട്രിമാരൻ, അബ്ദുൽ കലാം ബിയോപിക്, ഇളയരാജ ബിയോപിക്, എച്ച് വിനോദ് ചിത്രം തുടങ്ങിയവയിൽ അഭിനയിക്കാനായി ധനുഷ് അടുത്ത മൂന്ന് വർഷത്തേക്ക് തിരക്കിലായിരിക്കും.
2022ൽ പുറത്തിറങ്ങിയ തിരുച്ചിത്രമ്പലം, 2023ൽ റിലീസായ വാത്തി, 2024ൽ രായൻ എന്നിവയ്ക്കു ശേഷം തുടർച്ചയായുള്ള നാലാമത്തെ 100 കോടി ചിത്രമാണ് കുബേര.