പത്തൊന്‍പതാം നൂറ്റാണ്ട് ജൈത്രയാത്ര തുടരുന്നു; മുന്നേറുന്നത് 500-ല്‍ പരം തിയേറ്ററുകളില്‍

സെപ്തംബര്‍ എട്ടിനു റിലീസു ചെയ്ത വിനയന്‍ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് ചരിത്രം സൃഷ്ടിച്ചുകൊണ്ട് ലോകത്താകെ അഞ്ഞൂറിലധികം തീയറ്ററുകളില്‍ നല്ല കളക്ഷന്‍ നേടി മുന്നേറുകയാണ്.. കേരളത്തില്‍ ആദ്യ ആഴ്ചയേക്കാള്‍ കൂടുതല്‍ തിരക്കാണ് രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ അനുഭവപ്പെടുന്നത്.

ആദ്യ ആഴ്ചയില്‍ 23.6 കോടി രൂപയുടെയുടെ ഗ്രോസ് കളക്ഷന്‍ സൂപ്പര്‍സ്റ്റാറുകള്‍ ഒന്നുമില്ലാത്ത വിനയന്റെ ഈ സിനിമ നേടി എന്നത് ഒരു റെക്കോര്‍ഡാണ്.. ഇപ്പോള്‍ തീയറ്റുകളില്‍ സിനിമകള്‍ക്കു കിട്ടാത്ത ലോംഗ് റണ്ണിംഗ് പത്തൊന്‍പതാം നൂറ്റാണ്ടിനു ലഭിക്കുന്നതെന്നാണ് തീയേറ്റര്‍ ഉടമകളുടെ അഭിപ്രായം.

വന്‍ ബജറ്റിലാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാതാവ്.സിജു വില്‍സന്‍ ആണ് ചിത്രത്തില്‍ നായകന്‍. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെരചന നിര്‍വ്വഹിച്ചിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹനിര്‍മ്മാതാക്കള്‍ വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്.

ചിത്രത്തില്‍ നായികയായി എത്തുന്നത് കയാദു ലോഹര്‍ ആണ് . വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ