നടി താരാ കല്യാണിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജീവിതത്തിലെ ഒറ്റപ്പെടലിനെ കുറിച്ചാണ് നടി സംസാരിക്കുന്നത്.
മരിച്ചുപോയ തന്റെ ഭര്‍ത്താവ് രാജറാമിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ വന്ന് നിന്ന് കൊണ്ടാണ് താര കല്യാണിന്റെ വീഡിയോ. പറഞ്ഞ് തുടങ്ങുമ്പോള്‍ സെന്റി ഡയലോഗിലാണ്. എന്നാല്‍ അവസാനിയ്ക്കുന്നത് രസിപ്പിച്ചുകൊണ്ടാണ്.
ഇപ്പോള്‍ കരയിപ്പിയ്ക്കും എന്ന് പ്രതീക്ഷിച്ച് വീഡിയോ കാണുന്നവര്‍ എന്തായാലും അവസാനം ചിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോള്‍ നമ്മള്‍ എവിടെയെങ്കിലും പോയി തേനീച്ച കൂടിന് കല്ലെറിയണം.
പിന്നെ ആളായി ബഹളമായി ആംബുലന്‍സ് ആയി. പിന്നെ നമ്മള്‍ ആരാ, വേറെ ലെവലാ’ എന്ന റീല്‍ വീഡിയോയ്ക്ക് താഴെ വളരെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.