ബോക്സ് ഓഫീസ് ഇടിച്ചു തകർക്കാൻ രജനിയും ലോകേഷ് കനകരാജും ഒന്നിക്കുന്നു; ‘തലൈവർ 171’ പ്രഖ്യാപിച്ചു.

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒടുവിൽ ആ പ്രഖ്യാപനം വന്നുകഴിഞ്ഞു. ലോകേഷ് കനകരാജും- രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് വന്നത്. രജനികാന്തിന്റെ 171 മത് ചിത്രത്തിന് #തലൈവർ171 എന്നാണ് ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. നേരത്തെ തന്നെ രജനി- ലോകേഷ് കൂടുക്കെട്ടിൽ ഒരു സിനിമ വരുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

ചോരപ്പാടുകളുള്ള ഒരു പോസ്റ്റററാണ് ചിത്രത്തിന് നല്കിയിരിക്കുന്നത്. തന്റെ  മുൻ ചിത്രങ്ങളായ കൈതി, വിക്രം പോലെ തന്നെ ആക്ഷൻ- ത്രില്ലർ ജോണറിലാവും തലൈവർ 171 എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ്  സംഗീതം നിർവഹിക്കുന്നത്. അൻപറിവാണ് ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത്. എന്തായാലും ജയിലറിന് ശേഷം രജനിയെ മാസ് ഹീറോയായി പ്രേക്ഷകർക്ക് വീണ്ടും കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.

ജയ് ഭീം ചിത്രത്തിന്റെ സംവിധായകൻ ടി. ജെ ജ്ഞാനവേൽ രജനിയുമായി ചേർന്ന്  ‘തലൈവർ 170’ എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. വ്യാജഏറ്റുമുട്ടലുകൾക്കെതിരെ വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയമെന്നും മലയാളത്തിൽ നിന്ന് ഫഹദും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ