നറുക്ക് വീണത് സുന്ദര്‍ സിയ്ക്ക്; തലൈവര്‍ക്കൊപ്പം ഉലകനായകന്‍, സിനിമ 2027ല്‍ എത്തും

തലൈവര്‍ 173 പ്രഖ്യാപിച്ച് കമല്‍ ഹാസന്‍. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായെത്തും. സംവിധായകന്‍ സുന്ദര്‍ സി ഈ സിനിമ ഒരുക്കുന്നത്. സിനിമ 2027 പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളില്‍ എത്തും. കമല്‍ ഹാസന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യന്‍ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമല്‍ ഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു – തലമുറകളായി കലാകാരന്മാര്‍ക്കും പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രചോദനം നല്‍കുന്ന ഒരു ബന്ധം എന്നാണ് സോഷ്യല്‍ മീഡിയയില്‍ കമല്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ സൈമ അവാര്‍ഡ്ദാന ചടങ്ങില്‍, താന്‍ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. ഇതൊരു ഗംഭീര സംഭവം ആകുമോ എന്ന് ഞങ്ങള്‍ക്കറിയില്ല, പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നല്ലതാണ്. അവര്‍ സന്തോഷിച്ചാല്‍ ഞങ്ങള്‍ക്കും ഇഷ്ടപ്പെടും. അല്ലെങ്കില്‍, ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

ഇത് ഒരുപാട് കാലമായി പ്രതീക്ഷിക്കുന്നതാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും കൂടി ഒരു ബിസ്‌ക്കറ്റ് തന്നതുകൊണ്ടാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ ആ പകുതി ബിസ്‌ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാല്‍ ഞങ്ങള്‍ ഒരുമിക്കും എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. സൗന്ദര്യ രജനികാന്തും ഈ സിനിമയെ കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി