ഒരു കോടി രൂപ മുടക്കി നടന്‍ നാഗാര്‍ജ്ജുനയ്ക്ക് ക്ഷേത്രം പണിത് ആരാധകന്‍; വൈറലായി വീഡിയോ

നടന്‍ നാഗാര്‍ജുനയ്ക്ക് വേണ്ടി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്. ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.

നാഗാര്‍ജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങള്‍ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്നാണ് ക്ഷേത്രം പണികഴിപ്പിച്ചയാള്‍ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗുണ്ടൂരിലെ ആരാധകരും അനുയായികളും നിവാസികളും ചേര്‍ന്ന് ഒരു കോടി രൂപയോളം ഫണ്ട് സ്വരൂപിച്ചാണ് ക്ഷേത്രം പണിയാന്‍ മുന്നിട്ടിറങ്ങിയത്. അന്നമയ്യ സ്വാമി മന്ദിരം എന്നാണ് പേര്.

1997 മെയ് 22ന് പുറത്തിറങ്ങിയ ‘അന്നമയ്യ’ അടുത്തിടെയാണ് 25 വര്‍ഷം പൂര്‍ത്തിയാക്കിയത്. കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ‘അന്നമയ്യ’ എക്കാലത്തെയും കള്‍ട്ട് ക്ലാസിക് തെലുങ്ക് സിനിമകളില്‍ ഒന്നായി മാറി. കൂടാതെ, ലോകമെമ്പാടും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും സംഗീതസംവിധായകനുമായ തള്ളപാക അന്നമാചാര്യയുടെ ജീവചരിത്രമാണ് ഈ ചിത്രം പറയുന്നത്.

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു