പര്‍ദ്ദയിട്ട് റെയില്‍വേ സ്റ്റേഷനിലെത്തി നടി; വീഡിയോ ചര്‍ച്ചയാകുന്നു

വേഷം മാറി റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടി സ്വാതി റെഡ്ഡിയുടെ വീഡിയോ വൈറലാകുന്നു. പര്‍ദ്ദ ധരിച്ചാണ് സ്വാതി റെഡ്ഡി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. പര്‍ദ്ദ ധരിച്ചുള്ള വീഡിയോയില്‍ സാരിയുടുത്ത് ഇരിക്കുന്ന ചിത്രങ്ങളും ചായ, കോലം എന്നിവയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താരത്തിന്റെ ഒരു ദിവസത്തെ യാത്രയാണ് ഇത് എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എന്നാല്‍ ഏതെങ്കിലും പുതിയ സിനിമയുടെ ഭാഗമായിട്ടുള്ള വീഡിയോ ആണോ എന്ന് വ്യക്തമല്ല. എന്തായാലും സ്വാതി റെഡ്ഡി പങ്കുവെച്ച വീഡിയോ ഹിറ്റായിരിക്കുകയാണ്. താരത്തെ കണ്ണുകളില്‍ നോക്കി താരത്തെ തിരിച്ചറിയാമെന്ന് പറയുന്നവരും കുറവല്ല.

‘ആമേന്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചിതമായ താരമാണ് സ്വാതി റെഡ്ഡി. ‘നോര്‍ത്ത് 24 കാത’ത്തിലും മികച്ച കഥാപാത്രമായി സ്വാതി വേഷമിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ‘ഡബിള്‍ ബാരലി’ലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി.

 ജയസൂര്യ ചിത്രം ‘തൃശൂര്‍ പൂരം’, ‘ആട് ഒരു ഭീകര ജീവിയാണ്’ എന്നീ സിനിമകളിലും സ്വാതി എത്തിയിരുന്നു. പിന്നണി ഗായികയായും സ്വാതി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘പഞ്ചതന്ത്രം’ എന്ന ചിത്രമാണ് സ്വാതിയുടെതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ