സൂര്യയുടെ പുതിയ ചിത്രം 'അയാന്‍' സംവിധായകനൊപ്പം

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ്. താനാ സേര്‍ന്ത കൂട്ടത്തിന്‌റെ തെലുഗ് വേര്‍ഷനായ ഗാങ്ങിന്‌റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ സൂര്യ തന്നെയാണ് മൂന്നാമതൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നെന്ന് വെളിപ്പെടുത്തിയത്.

ഇതോടൊപ്പം തന്നെ സൂര്യ 38 വിക്രം കുമാറിനൊപ്പവും സൂര്യ 39 ഹരിയ്ക്കൊപ്പവുമായിരിക്കുമെന്നും സൂര്യ പറഞ്ഞു. 24 ന്‍റെ സംവിധായകനാണ് വിക്രം കുമാര്‍. സിംഗം സീരീസിന്‍റെ സംവിധായകനാണ് ഹരി. സിങ്കം സീരിസില്‍ ഇനിയും ചിത്രങ്ങളുണ്ടായേക്കും എന്നതാണ് ഇതില്‍നിന്ന് ലഭിക്കുന്ന സൂചന.

മുന്‍പ് സൂര്യയെ നായകനാക്കി ആനന്ദ് സംവിധാനം ചെയ്ത അയാന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. പുതിയ വാര്‍ത്ത ആരാധകര്‍ക്ക് വലിയ സന്തോഷമാണ് നല്‍കിയിരിക്കുന്നത്. ഇതുമൊരു സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണേവരും. അതിനിടയില്‍ വിഘ്‌നേഷ് ശിവന്‌റെ സംവിധാനത്തിലൊരുങ്ങിയ സൂര്യ ചിത്രം താനാ സേര്‍ന്ത കൂട്ടം ജനുവരി 12ന് തീയേറ്ററുകളിലെത്തും.

Latest Stories

കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

സൂര്യകുമാർ യാദവിന്‌ മാത്രമല്ല, ശുഭ്മൻ ഗില്ലിനും പണി കൊടുക്കാൻ ബിസിസിഐ; സംഭവം ഇങ്ങനെ

'ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം'; നേതാക്കൾക്ക് നിർദേശം നൽകി വി ഡി സതീശൻ

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനത്തിൽ മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

'വിഡി സതീശന്റെ കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഇപ്പോൾ കാണിക്കേണ്ടത്, ഇടതിൻ്റെ തോൽവി എന്നെന്നേക്കുമായിട്ടുള്ളതല്ല'; ഹൈക്കമാൻഡിനോട് സാറാ ജോസഫ്

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര! 'ഇന്ദിര ഗ്യാരണ്ടി'യ്ക്കായി നീക്കം തുടങ്ങി കെഎസ്ആർടിസി; നാളെ മുതൽ 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനവും

'സർക്കാർ രൂപീകരണത്തിനായി ടിവികെയെ എത്രയും വേഗം ക്ഷണിക്കണം, എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല'; എംഎ ബേബി

ഇടത് പിന്തുണയില്‍ ധാരണ?; വിജയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി