തമിഴിലെ മോഹന്‍ലാല്‍ ഫാന്‍ ബോയ്‌സ്.. കോളിവുഡിലും 'തുടരും'; തരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സൂര്യയും കാര്‍ത്തിയും

തമിഴകത്തും ‘തുടരും’ തരംഗം കുറിച്ചതോടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ച് സൂര്യയും കാര്‍ത്തിയും. കുടുംബസമേതമാണ് തരുണ്‍ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തുടരും സിനിമയോടും മോഹന്‍ലാലിനോടുമുള്ള മൂവരുടേയും സ്‌നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുണ്‍ മൂര്‍ത്തി കുറിച്ചു.

കോളിവുഡിലും ‘തുടരും’ തരംഗം എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തരുണ്‍ മൂര്‍ത്തി കുറിച്ചത്. ”എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഫാന്‍ ബോയ്‌സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാള സിനിമയോടും ലാല്‍ സാറിനോടുമുള്ള നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ട്.”


”ഒരു വികാരം, പല നിര്‍വചനങ്ങള്‍. ആ വികാരത്തിന്റെ പേരാണ് മോഹന്‍ലാല്‍” എന്നാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം തരുണ്‍ കുറിച്ചിരിക്കുന്നത്. അതേസമയം, തുടരും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്.

തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തിയത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, പ്രകാശ് വര്‍മ, ബിനു പപ്പു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, തോമസ് മാത്യു, ആര്‍ഷ ചാന്ദ്‌നി, അമൃതവര്‍ഷിണി, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ

ആ ലിങ്കിൽ 'ക്ലിക്ക്' ചെയ്യല്ലേ... പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി 20യില്‍ പൊട്ടിത്തെറി; സാബു എം ജേക്കബിനൊപ്പം എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഒരു വിഭാഗം; പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന് ചില നേതാക്കള്‍

T20 World Cup 2026: കഴിഞ്ഞിട്ടില്ല രാമാ.., ഒന്നൂടെയുണ്ട് ബാക്കി..; അവസാന ആയുധം പ്രയോ​ഗിച്ച് ബം​ഗ്ലാദേശ്

'ചുമ്മാ...' ഒടിയന് ശേഷം താടി എടുത്ത് മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'എൽ 366' ന് തൊടുപുഴയിൽ തുടക്കം

'കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെടുന്നത്, പോറ്റി അന്ന് ഉപഹാരമായി തന്നത് ഡേറ്റ്‌സ്, അത് ചുറ്റുമുള്ളവര്‍ക്ക് കൊടുത്തു; 'മരം മുറി 'ചാനല്‍ രാവിലെ മുതല്‍ തനിക്കെതിരെയാണെന്ന് അടൂര്‍ പ്രകാശ്