കുറുവച്ചന്‍ വീണ്ടും, സുരേഷ് ഗോപിയുടെ 250-ാം ചിത്രം 'ഒറ്റക്കൊമ്പന്‍'; ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് നൂറ് താരങ്ങള്‍

വിവാദങ്ങള്‍ക്ക് പിന്നാലെ സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. “ഒറ്റക്കൊമ്പന്‍” എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം നൂറ് സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. “അറ്റാക്ക് ടു ഡിഫന്‍ഡ്” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം “കടുവ”യുമായുള്ള നിയമയുദ്ധത്തില്‍ “കടുവാക്കുന്നേല്‍ കുറുവച്ചന്‍” എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്നും കോടതി വിലക്കിയെങ്കിലും കുറുവച്ചന്‍ എന്ന കഥാപാത്രമായി തന്നെയാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനില്‍ വേഷമിടുന്നത്. സുരേഷ് ഗോപിയുടെ മറ്റൊരു മാസ് കഥാപാത്രമാകും ഇത്.

മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ എഴുതുന്ന ചിത്രത്തിന് ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സംഗീതം ഒരുക്കുന്നത്. അര്‍ജുന്‍ റെഡ്ഡി അടക്കമുള്ള ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ധന്‍.

പുലി മുരുകന്‍ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്. ഇരു ചിത്രങ്ങളുടെയും സമാനതകളുടെ പേരില്‍ സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതോടെ ഓഗസ്റ്റില്‍ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തി. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നായിരുന്നു പരാതി.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ