മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി മാധവ് സുരേഷ്; അച്ഛനൊപ്പം സിനിമയിലേക്ക്

നടന്‍ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവനും സിനിമയിലേക്ക്. സിനിമാ അരങ്ങേറ്റത്തിന് മുമ്പായി മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാനെത്തിയ മാധവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയില്‍ എത്തിയാണ് മാധവ് താരത്തെ കണ്ടത്.

സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു. മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

സുരേഷ് ഗോപി നായകനായി എത്തുന്ന കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും. അനുപമ പരമേശ്വരന്‍ ആണ് നായിക.

‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ സുരേഷ് ഗോപിയുടെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ചെറിയൊരു സീനില്‍ മാധവ് അഭിനയിച്ചിരുന്നു.

സിനിമയില്‍ അച്ഛന്റെ ഫൈറ്റ് സീന്‍ കണ്ട് സമീപത്തെ ഒരു ഫ്ളാറ്റില്‍ നിന്നും എത്തി നോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. എന്നാല്‍ ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് പ്രേക്ഷകര്‍ മനസിലാക്കുന്നത്.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍