'പെരുങ്കളിയാട്ടം' അക്കിര കുറുസോവയുടെ മാസ്റ്റര്‍പീസ് ചിത്രത്തിനുള്ള ആദരം; വെളിപ്പെടുത്തി ജയരാജ്

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന ‘ഒരു പെരുങ്കളിയാട്ടം’ ചിത്രം അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമാണെന്ന് സംവിധായകന്‍ ജയരാജ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

കളിയാട്ടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ചിത്രം അക്കിര കുറോസോവയ്ക്കും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ചിത്രമായ ‘സെവന്‍ സമുറായ്‌’ക്കുമുള്ള ആദരാവായിട്ടാണ് പെരുങ്കളിയാട്ടം ഒരുക്കിയിരിക്കുന്നത് എന്ന് ജയരാജ് വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, ബി.എസ് അവിനാഷ് എന്നിവരാണ് ‘ഒരു പെരുങ്കളിയാട്ടം’ എന്ന ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1954ല്‍ ഇറങ്ങിയ ജാപ്പാനീസ് സമുറായ് ചിത്രമാണ് സെവന്‍ സമുറായ്‌. കൊള്ളക്കാരില്‍ നിന്ന് തങ്ങളുടെ വിളകള്‍ സംരക്ഷിക്കാന്‍ റോണിനെ തേടുന്ന ഗ്രാമീണരുടെ കഥയായിരുന്നു സെവന്‍ സമുറായ്‌.

വില്യം ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’ എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടായിരുന്നു മുമ്പ് ജയരാജ് സുരേഷ് ഗോപി നായകനായ ‘കളിയാട്ടം’ ഒരുക്കിയത്. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

ചിത്രത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അതേസമയം, ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആയിരുന്നു പെരുങ്കളിയാട്ടത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി സിനിമ വരുന്ന വിവരം അറിയിച്ചത്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍