വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനു എതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ; എടപ്പാള്‍ ഓട്ടമാണോ എന്ന് ട്രോളിയയാള്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിച്ച ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് അണിയറയിലൊരുങ്ങുകയാണ് ഇപ്പോഴിതാ അതിന് പിന്നാലെ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ്സ് ചിത്രമായ കാവല്‍ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കസബ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്.

കാവല്‍ തുടങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍ കളിയാക്കുന്ന കമന്റുമായി വന്ന ഒരാള്‍ക്ക് സുരേഷ് ഗോപി കൊടുത്ത മാസ്സ് മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതു. സന്തോഷ് ടി കെ തേക്കിന്‍ക്കാട്ടില്‍ എന്ന ഒരാള്‍ സുരേഷ് ഗോപിയോട് ചോദിച്ചത് ഈ ചിത്രം പറയുന്നത്, എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ എന്നാണ്. അതിനു സുരേഷ് ഗോപി കൊടുത്ത മറുപടി അല്ല, വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനു എതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ എന്നാണ്.

സിനിമയേയും രാഷ്ട്രീയത്തേയും രണ്ടായി കാണണം എന്നും മറ്റുള്ളവര്‍ ആ കമന്റ്‌റ് ഇട്ട സന്തോഷിനെ ഉപദേശിക്കുന്നുണ്ട്.

Latest Stories

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം