സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്നു; ജിയോ ബേബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് പൃഥ്വിരാജിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

സംവിധായകന്‍ ജിയോ ബേബി തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞു ദൈവം, രണ്ടു പെണ്ണുങ്ങള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി.

https://www.facebook.com/jeobaby/posts/10222325702666827

ഇത്തവണ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ സുരാജിന്റെതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റോയ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നിലവില്‍ ജനഗണമന എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ഉദയ, ഹിഗ്വിറ്റ എന്നിവയാണ് വരാനിരിക്കുന്ന മറ്റ് സിനിമകള്‍.

അതേസമയം, വണ്‍, മാലിക് എന്നിവയാണ് നിമിഷയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്, രാജീവ് രവിയുടെ തുറമുഖം, സിദ്ധാര്‍ഥ് ഭരതന്റെ ജിന്ന് എന്നീ ചിത്രങ്ങളാണ് നിമിഷയുടെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ