നിങ്ങള്‍ ആങ്കര്‍ ചെയ്യുന്നവര്‍ എന്തിനാടോ ഇങ്ങനെ കള്ളത്തരം പറയുന്നത്? അഭിമുഖത്തിനിടെ ദേഷ്യപ്പെട്ട് സുരാജ്, ട്രോള്‍പൂരം

അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെട്ട് സുരാജ് വെഞ്ഞാറമൂട്. നടി പാര്‍വതി ബാബുവുമായുള്ള അഭിമുഖത്തിനിടെയാണ് സുരാജ് ദേഷ്യപ്പെട്ട് സംസാരിച്ചത്. ‘മദനോത്സവം’ എന്ന സിനിമയുടെ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് സുരാജ് സംസാരിച്ചത്.

അവതാരക ഇന്‍ട്രൊഡക്ഷന്‍ പറയുന്നതിനിടക്ക് അപ്രതീക്ഷിതമായി പടം കണ്ടോ എന്ന് സുരാജ് ചോദിക്കുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കാണാന്‍ പോവുകയാണ് എന്നായിരുന്നു അവതാരകയുടെ മറുപടി. ഇത് കേട്ടതോടെ ദേഷ്യപ്പെട്ട് പോകാന്‍ ശ്രമിക്കുന്ന സുരാജിനെ വീഡിയോയില്‍ കാണാം.

പടം കണ്ടോ എന്ന് ചോദിക്കുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, ഉടനെ കാണും എന്നാണ് സുരാജ് പറയുന്നത്. ബുക്ക് ചെയ്തതിന്റെ ഡീറ്റെയ്ല്‍സ് എടുക്ക് എന്ന് പറഞ്ഞപ്പോള്‍ ബുക്ക് ചെയ്തിട്ട് കാണണം എന്നാണ് അവതാരകയുടെ മറുപടി.

”ആദ്യം പറഞ്ഞത് ടിക്കറ്റ് ബുക്ക് ചെയ്തന്നല്ലേ, നിങ്ങള്‍ ആങ്കര്‍ ചെയ്യുന്നവര്‍ എന്തിനാടോ ഇങ്ങനെ കള്ളത്തരം പറയുന്നത്? പടം കാണാതെയാണോ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നിരിക്കുന്നത്? അതുകൊണ്ടല്ലേ റിലീസിന് ശേഷം ഇന്റര്‍വ്യു തന്നത്, ഞാന്‍ പോകുവാണ്” എന്ന് പറഞ്ഞ് സുരാജ് എഴുന്നേല്‍ക്കുകയായിരുന്നു.

എന്നാല്‍ ഉടനെ തന്നെ താരം സീറ്റില്‍ തിരിച്ചിരുന്ന് ചിരിക്കുകയായിരുന്നു. പറ്റിക്കുകയായാരുന്നല്ലേ എന്ന് അവതാരകയും പറയുന്നുണ്ട്. ഏപ്രില്‍ 14ന് ആണ് മദനോത്സവം തിയേറ്ററുകളിലെത്തിയത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബാബു ആന്റണി, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി