ചേട്ടാ ഒരു ഫോട്ടോ എടുക്കാമോ; ആരാധകന്‍ പറ്റിച്ച പണി താനേറെ ആസ്വദിച്ചുവെന്ന് സുരാജ്

മലയാള സിനിമയില്‍ നിലവില്‍ തിരക്കേറിയ നടന്മാരിലൊരാളാണ് സുരാജ്. എന്നാ്ല്‍ തിരക്കിനിടയിലും ആരാധകരുമായി സംവദിക്കാന്‍ നടന്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു അവസരത്തില്‍ ഒരു ആരാധകന്‍ പറ്റിച്ച പണി തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

പാലക്കാട് ഒരു ഹോട്ടലില്‍ നടന്‍ താമസിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ദിവസേന അദ്ദേഹത്തെ കാണാന്‍ ഒട്ടേറെ ആരാധകര്‍ അവിടെ വരുകയും ഒപ്പം ഫോട്ടോയൊക്കെ എടുക്കുകയും ചെയ്യും. അതിലൊരാള്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഫോട്ടോയൊക്കെ വരച്ചു റിസപ്ഷനിലേല്‍പ്പിക്കുകയും അത് അദ്ദേഹത്തിന്റെ കയ്യില്‍ കൊടുക്കണമെന്ന് പറഞ്ഞു. അദ്ദേഹത്തിന് വിരോധമില്ലെങ്കില്‍ ഒന്ന് കാണാന്‍ അവസരം തരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയതു.

അങ്ങനെ അയാള്‍ വരച്ച ദശമൂലം ദാമു എന്ന തന്റെ കഥാപാത്രത്തിന്റെ ഫോട്ടോകള്‍ കണ്ട സുരാജ് അയാളെ കാണാനായി വിളിപ്പിച്ചു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അയാള്‍ സുരാജിനോട് ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു. സെല്ഫിയെടുക്കാനാവും എന്ന് കരുതിയൊരുങ്ങിയ സുരാജിനോട് അയാള്‍ പറഞ്ഞത് ഏറെ രസകരമായ കാര്യമാണ്. അയാള്‍ക്ക് സുരാജിനൊപ്പം നിന്ന് ഫോട്ടോ എടുക്കണ്ട, അയാളുടെ ഒരു ഫോട്ടോ സുരാജ് എടുത്തു കൊടുത്താല്‍ മതിയത്രെ.

ഈ ഫോട്ടോ എടുത്തത് സുരാജ് വെഞ്ഞാറമൂടാണ് എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ഇടുക എന്നതാണ് പുള്ളിയുടെ ആഗ്രഹം. ഏതായാലും ആരാധകന്‍ തന്ന രസകരമായ പണി താനേറെ ആസ്വദിച്ചുവെന്നാണ് സുരാജ് പറയുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ