ഫോണ്‍ നോക്കാതെ എന്നെ നോക്കിയിരിക്കണം, കൈയടിക്കണം; മമ്മയ്ക്കും ദാദയ്ക്കും നിബന്ധനകള്‍ വെച്ച് അല്ലി

മകള്‍ അലംകൃതയുടെ പുതിയ നിബന്ധനകളാണ് സുപ്രിയ മേനോന്‍ ഇത്തവണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ പ്രിയപ്പെട്ട അല്ലിയുടെ നിബന്ധനകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഫോണ്‍ മാറ്റിവെച്ച് തന്നെ ശ്രദ്ധിക്കണം എന്നാണ് അല്ലിയുടെ ഏറ്റവും വലിയ ആവശ്യം.

“”വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍… ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..”” എന്നാണ് കൗതുകപൂര്‍വം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച് സുപ്രിയ കുറിച്ചത്. “”ഫോണ്‍ നോക്കരുത്. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കൈയടിക്കണം”” എന്നിങ്ങനെയാണ് അല്ലിയുടെ നിബന്ധനകള്‍.

അല്ലിയുടെ കുത്തിക്കുറിപ്പുകളും വിശേഷങ്ങളും സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അല്ലി മോളുടെ നിയമങ്ങളൊക്കെ പാലിച്ച് നിന്നാല്‍ രണ്ടുപേര്‍ക്കും വീട്ടില്‍ താമസിക്കാം, അല്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള സാദ്ധ്യതയുണ്ട് എന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

https://www.instagram.com/p/CDa-wXbpoaC/

അല്ലി പൃഥ്വിരാജിനായി എഴുതിയ ഫാദേഴ്‌സ് ഡേ കുറിപ്പും വൈറലായിരുന്നു. തനിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ അറിയാമായിരുന്നതിനേക്കാള്‍ മികച്ച ഇംഗ്ലീഷ് ആണ് അല്ലിയുടേതെന്നു പൃഥ്വിരാജ് എടുത്തു പറയുകയും ചെയ്തിരുന്നു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'