ജീവിതത്തിന്റെ കയ്പ്പില്‍ സുഗന്ധം പരത്തി 'സുഗന്ധി'; ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു

നവാഗതനായ അനില്‍ ലാല്‍ കഥയും സംവിധാനവും ചെയ്യുന്ന ‘സുഗന്ധി’ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. സുഗന്ധി-ഷിബു എന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ലിജോ ഉലഹന്നാന്‍, ഷൈലജ പി. അംബു, സജാദ് ബ്രൈറ്റ്, മൃദുല മോഹന്‍, പാര്‍വതി പി.വി, വിനയ്, വിപിന്‍ എസ്. നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഷിബു സാധാരണക്കാരനായ ഒരു ഇലക്ട്രീഷ്യന്‍ ആണ്. അയാളുടെ കുടുംബജീവിതം ഏറെക്കാലമായി താറുമാറായിരിക്കുന്നു. റബ്ബര്‍ ടാപ്പിംഗ് അടക്കം ഒരു വീട്ടിലെ സര്‍വ്വജോലിയും ചെയ്യുന്ന സുഗന്ധിയുടെ വിയര്‍പ്പാണ് ജീവിതത്തില്‍ ഷിബുവിന്റെ താളം തെറ്റിച്ചത്. മകളെ ഓര്‍ത്ത് സുഗന്ധി ഭര്‍ത്താവിന്റെ അവഗണന സഹിച്ചു നില്‍ക്കുന്നു.

എന്നാല്‍ പണിക്ക് പോയ ഒരുദിവസം പൂക്കളുടെ ഗന്ധമുള്ള ഒരു യുവതി ഷിബുവിന്റെ സ്വപ്നങ്ങളിലേക്ക് കടന്ന് വരുന്നു. അവള്‍ സമ്മാനിച്ച അവളുടെ പെര്‍ഫ്യൂമിന്റെ ഗന്ധത്തിലൂടെ അവള്‍ ഷിബുവിനെ സന്തോഷവാനാക്കുന്നു. സുഹൃത്ത് സണ്ണിയും ഷിബുവിന്റെ വാക്കുകളിലൂടെ അവളുടെ ഗന്ധം ആസ്വദിക്കുന്നുണ്ട്. ഷിബുവിന് പിന്നീട് കാണേണ്ടി വരുന്ന കാഴ്ചകളും അതയാളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം പറയുന്നത്.

സന്തോഷ് അണിമയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം- സന്ദീപ് സജീവ, എഡിറ്റര്‍- അരുണ്‍ വൈഗ, ആര്‍ട്ട്- ശരത്ത് ലാല്‍, മേക്കപ്പ്- മീര മാക്സ്, കോസ്റ്റ്യൂം- മൃഥുല, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമവര്‍മ്മ, പി.ആര്‍.ഒ – പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്