ബഡ്ജറ്റുണ്ടെങ്കില്‍ ലിജോ എപ്പോള്‍ ഓസ്‌കര്‍ അടിച്ചു എന്ന് ചോദിച്ചാ മതി: സുധി കോപ്പ

ലിജോ ജോസ് പല്ലിശ്ശേരി ഓസ്‌കാര്‍ വരെ നേടാന്‍ കഴിവുള്ള സംവിധായകനാണെന്ന് നടന്‍ സുധി കോപ്പ. മറ്റ് ഭാഷകളിലേത് പോലെയുള്ള ബഡ്ജറ്റുണ്ടെങ്കില്‍ ലിജോ എപ്പോള്‍ ഓസ്‌കര്‍ അടിച്ചെന്ന് ചോദിച്ചാല്‍ മതിയെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ സുധി കോപ്പ വ്യക്തമാക്കി.

അതേസമയം ലിജോയുടെ ജല്ലിക്കട്ട് തിയേറ്ററുകളില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച് മുന്നേറുകയാണ്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗംഭീര അഭിപ്രായം നേടിയ ജല്ലിക്കട്ട് ലോകോത്തര വെബ്സൈറ്റായ റോട്ടന്‍ടൊമാറ്റോയിലും ഇടംനേടിയിരുന്നു. ടൊറന്റോയില്‍ ഹൊറര്‍, സയന്‍സ്ഫിക്ഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചവയില്‍നിന്ന് വെബ്സൈറ്റ് തിരഞ്ഞെടുത്ത മികച്ച പത്തു ചിത്രങ്ങളില്‍ ഒന്ന് ജല്ലിക്കട്ടായിരുന്നു.

ഈ വിഭാഗത്തില്‍പെട്ട നൂറുകണക്കിനു സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ട് 10 ല്‍ ഇടം നേടിയതെന്നത് എടുത്തു പറയേണ്ടതാണ്. ഈ വര്‍ഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കട്ട് എന്നാണ് റോട്ടന്‍ടൊമാറ്റോ ചിത്രത്തെ കുറിച്ച് കുറിച്ചത്. നൂറുകണക്കിന് ആളുകള്‍, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ “മാഡ് മാക്സ്” സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വബ്സൈറ്റില്‍ പറയുന്നത്.

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എസ് ഹരീഷിന്റെ “മാവോയിസ്റ്റ്” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. സംഗീതം പ്രശാന്ത് പിള്ള.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു